വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​: എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​ന് അ​വ​സ​രം
Thursday, August 18, 2022 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഹോ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3204 മാ​യി ചേ​ർ​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ർ​ഥ​രാ​യ 300 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ജി​നീ​യ​റിം​ഗി​നും 100 കു​ട്ടി​ക​ൾ​ക്ക് മ​റ്റു ശാ​ഖ​ക​ളി​ലും സൗ​ജ​ന്യ പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്നു.
പ്ല​സ്ടു​വി​ന് ഫി​സി​ക്സ്, കെ​മി​സ്ട്രി, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ൾ​ക്ക് സം​യോ​ജി​ത മാ​ർ​ക്ക് 85 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും എ​ൻ​ട്ര​ൻ​സി​ന് 10 മാ​ർ​ക്കും ല​ഭി​ച്ച​വ​രെ പ​രി​ഗ​ണി​ക്കും. ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് ബ​യോ മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, എം​ബി​എ കോ​ഴ്സു​ക​ൾ​ക്കും തു​ല്യ​മാ​യ രീ​തി​യി​ൽ പ​ഠ​നാ​വ​സ​രം ഒ​രു​ക്കും. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് ട്യൂ​ഷ​ൻ ഫീ​സ് ഇ​ള​വ് ന​ൽ​കു​മെ​ന്നും ഹോ​പ്പ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​എ​സ്. ജ​യ​മോ​ഹ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ.​എ​സ്. സു​ജ, മ​ട​വൂ​ർ മോ​ഹ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 9447240787.