പ്രേം ​ന​സീ​ര്‍ ടെ​ലി​വി​ഷ​ന്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ വിതരണം ചെയ്തു
Thursday, August 18, 2022 12:02 AM IST
തി​രു​വ​ന​ന്ത​പു​രം : പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി സൂ​ര്യ​ദേ​വ മ​ഠം മെ​ഡി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് പ്രേം ​ന​സീ​ര്‍ ടെ​ലി​വി​ഷ​ന്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ വിതരണം ചെയ്തു. പൂ​ജ​പ്പു​ര ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ആ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന താ​ര​നി​ബി​ഡ​മാ​യ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ വിതരണം ചെയ്തത്. വി.​എ​സ്. ശി​വ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ്, ഭാ​ര​ത് ഭ​വ​ന്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ഡോ. ​എം.​ആ​ര്‍. ത​മ്പാ​ന്‍, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ റോ​ണി റാ​ഫേ​ല്‍, ഗി​രി​ജ സേ​തു​നാ​ഥ്, ന​ട​ന്‍ എം.​ആ​ർ. ഗോ​പ​കു​മാ​ര്‍, ഒ​ഡാ​ക്സി ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സാ​ര​ഥി എ​ൻ. ബാ​ദു​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.