വാ​ഴ​നൂ​ൽ പ​ട്ട് ഗ​വേ​ഷ​ണ കേ​ന്ദ്രം പ​ദ്ധ​തി​ക്ക് നിം​സി​ൽ തു​ട​ക്കം
Thursday, August 18, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക ദി​ന​മാ​യ ചി​ങ്ങ​പ്പു​ല​രി​യി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്വ​കാ​ര്യ വാ​ഴ​നൂ​ൽ പ​ട്ട് ഗ​വേ​ഷ​ണ കേ​ന്ദ്രം പ​ദ്ധ​തി​ക്ക് നിം​സ് മെ​ഡി​സി​റ്റി​യി​ൽ തു​ട​ക്കം കു​റി​ച്ചു. നിം​സ് ഗ്രീ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ റെ​വ​ല്യൂ​ഷ​ൻ (ജി​ഐ​ആ​ർ) സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ഴ​നൂ​ൽ പ​ട്ട് ഗ​വേ​ഷ​ണ കേ​ന്ദ്രം പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.
വാ​ഴ​യു​ടെ നാ​രു​പ​യോ​ഗി​ച്ച് പ്ര​കൃ​തി​ദ​ത്ത ക​ള​റി​ൽ വാ​ഴ​നാ​രി​ലു​ള്ള സാ​രി​ക​ൾ, ഷ​ർ​ട്ടു​ക​ൾ, മ​റ്റു തു​ണി​ത്ത​ര​ങ്ങ​ൾ, ബാ​ഗ് തു​ട​ങ്ങി​യ​വ ഈ​കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ക്കും. ഉ​ത്പ​ന്ന​ങ്ങ​ൾ വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റി അ​യ​ക്കാ​നും നി​ര​വ​ധി പേ​ർ​ക്ക് ജോ​ലി​യും അ​വ​രു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഈ ​കേ​ന്ദ്ര​ത്തി​ലൂ​ടെ സാ​ധ്യ​മാ​കും. പാ​ഴ്ജ​ലം ശു​ദ്ധീ​ക​രി​ച്ചും മ​ഴ​വെ​ള്ളം സം​ഭ​രി​ച്ചും മ​റ്റു​മാ​ണ് കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള ജ​ലം ക​ണ്ടെ​ത്തു​ന്ന​ത്.
പ​ദ്ധ​തി നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ ഡോ. ​എ.​പി. മ​ജീ​ദ് ഖാ​ൻ ആ​യി​രം വാ​ഴ​ക​ളു​ടെ ന​ടീ​ൽ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ക്കോ വാ​ഷ് ആ​ൻ​ഡ് സ​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ചെ​യ​ർ​മാ​നും പി​എ​ൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എ​ൻ. ബാ​ല​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​ക്കു ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നിം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന ക​ർ​ഷ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​ൻ.​കെ. ശ​ശി, മു​ണ്ട​ക്ക​ൽ രാ​ജേ​ഷ്, പി​എ​ൻ ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ലേ​ഖ, നിം​സ് ട്ര​സ്റ്റ് മാ​നേ​ജ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ശി​വ​കു​മാ​ർ രാ​ജ്, നിം​സ് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.