സ​മു​ദ്ര​ങ്ങ​ളെ കു​റി​ച്ച് 2000 പേ​ജു​ള്ള കൈ​പു​സ്ത​കം പുറത്തിറക്കി
Wednesday, August 17, 2022 12:04 AM IST
പ​ട്ടം: സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ 2000 ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നി​ച്ചെ​ഴു​തി​യ കൈ​യെ​ഴു​ത്തു പു​സ്ത​കം പു​റ​ത്തി​റ​ക്കി പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​രാ​യി. ഒ​ൻ​പ​താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ൻ​പ​താം ക്ലാ​സി​ലെ "മ​ഹാ​സ​മു​ദ്ര​ങ്ങ​ൾ' എ​ന്ന പാ​ഠ​ഭാ​ഗ​ത്തെ മു​ൻ​നി​ർ​ത്തി സ​മു​ദ്ര ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു "സേ​വിം​ഗ് ദി ​ഓ​ഷ്യ​ൻ' എ​ന്ന കൈ​യെ​ഴു​ത്തു പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി. ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളീ​കാ​ർ​പ്പ​സ് എ​പ്പി​സ്കോ​പ്പ​യും 35 അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.‌ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. സു​നി​ൽ കു​മാ​ർ, ഹി​സ്റ്റ​റി വി​ഭാ​ഗം സ​ബ്ജ​ക്ട് കൗ​ൺ​സി​ൽ ലീ​ഡ​ർ ബി​ന്നി സാ​ഹി​തി, ക്ല​ബ് ക​ൺ​വീ​ന​ർ​മാ​രാ​യ ബി​ജു തോ​മ​സ്, ലീ​ന‌, റീ​ജാ രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.