എം. ​സു​രേ​ഷ് ബാ​ബു​വി​ന് ഐ​എ​ഫ്എ​സ്എം​എ​ൻ അ​വാ​ർ​ഡ്
Tuesday, August 16, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ്മോ​ൾ ആ​ൻ​ഡ് മീ​ഡി​യം ന്യൂ​സ് പേ​പ്പേ​ഴ്സ് (ഐ​എ​ഫ്എ​സ്എം​എ​ൻ) ഏ​ർ​പ്പെ​ടു​ത്തി​യ പൂ​വ​ച്ച​ൽ സ​ദാ​ശി​വ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട​ർ എം. ​സു​രേ​ഷ് ബാ​ബു​വി​ന്. മാ​ധ്യ​മ​ശ്രീ അ​വാ​ർ​ഡ് മാ​തൃ​ഭൂ​മി മു​ൻ ഡ​പ്യൂ​ട്ടി എ​ഡി​റ്റ​ർ കെ. ​പ്ര​ഭാ​ക​ര​നു സ​മ്മാ​നി​ക്കും. താ​ന്ത്രി​ക ആ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​ന് പു​തു​മ​ന മ​ഹേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യും ദ​ക്ഷി​ണാ​മൂ​ർ​ത്തി സം​ഗീ​ത പു​ര​സ്കാ​ര​ത്തി​ന് വി​ന​യ അ​രു​ണും അ​ർ​ഹ​രാ​യി. നാ​ളെ രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
മു​ൻ​മ​ന്ത്രി കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മു​ൻ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​ർ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നു മു​ത​ൽ രാ​ഷ്ട്ര​ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ധി പൂ​ക്കു​ന്ന വേ​ദി​ക​ൾ എ​ന്ന പ​ര​ന്പ​ര​യാ​ണ് സു​രേ​ഷ് ബാ​ബു​വി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്ങു​ഴി ക്യാ​പ്റ്റ​ൻ വി​ക്രം റോ​ഡി​ൽ ദ്വാ​ര​ക​യി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ​നാ​യ​രു​ടെ​യും വ​ത്സ​ല അ​മ്മ​യു​ടെ​യും മ​ക​ൻ. ഭാ​ര്യ ര​മ്യ. മ​ക​ൾ ആ​ർ​ദ്ര സു​രേ​ഷ്.