നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Tuesday, August 16, 2022 11:29 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ല്‍ ത​ട്ടി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ടി​ന് എം​സി റോ​ഡി​ല്‍ വെ​മ്പാ​യ​ത്തി​നു സ​മീ​പം മ​ഞ്ചാ​ടി​മൂ​ട്ടി​ല്‍ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ വെ​മ്പാ​യം കു​ഞ്ചി​ക്കു​ഴി മി​നി ഭ​വ​നി​ല്‍ അ​നി​ല്‍​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​ലു​വ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. എ​തി​രെ വ​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ര്‍​ത്ത ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​ടി​യി​ല്‍ പോ​സ്റ്റ് ഒ​ടി​ഞ്ഞ് ബ​സി​നു മു​ക​ളി​ലേ​ക്ക് വീ​ണു. ഇ​ടി​യി​ല്‍ ത​ന്നെ വൈ​ദ്യു​തി ബ​ന്ധം നി​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. പ​രി​ക്കേ​റ്റ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പു​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.