ഫൊ​റോ​ന കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Monday, August 15, 2022 12:00 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ടു​ത്ത സ​മ​ര​വു​മാ​യി രം​ഗ​ത്തു​ള്ള തീ​ര​ദേ​ശ ജ​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​ന കൗ​ൺ​സി​ൽ നെ​ടു​മ​ങ്ങാ​ട്ട് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് റീ​ജി​യ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ൻ​സി റൂ​പ​സ് പ​യ​സ് ലീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ വി​ശ്വാ​സി​ക​ൾ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നെ​യ്യാ​റ്റി​ൻ​ക​ര രു​പ​ത​യി​ലെ 11 ഫൊ​റോ​ന​യി​ലും ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. നി​ഡ്സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​രാ​ഹു​ൽ വി. ​ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, അ​ൽ​ഫോ​ൻ​സ, അ​ഗ​സ്റ്റി​ൻ വ​ർ​ഗീ​സ്, ഏ​ലി​യ​പു​രം മോ​ഹ​ൻ, സ​ജി​മോ​ൻ, സ​ത്യ​ദാ​സ്, എം. ​അ​ജി​ത, വ​ർ​ഗീ​സ്, അ​ഭി​ലാ​ഷ് ഡേ​വി​ഡ്, ശോ​ഭ​ന​ൻ, അ​ജി​ത, എ​ഫ്. മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.