വീ​ട്ട​മ്മ​യെ ത​ട്ടി​ക്കൊണ്ടു​പോ​യി ക​വ​ര്‍​ച്ച: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Sunday, August 14, 2022 11:26 PM IST
നേ​മം : കാ​റി​ലെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യെ ത​ട്ടി കൊ​ണ്ടു​പോ​യി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന ശേ​ഷം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ​ലാ​യ നാ​ലു​പേ​രെ റി​മാ​ൻ​ഡു ചെ​യ്തു. ചു​ള്ളി​മാ​നൂ​ര്‍ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ല്‍ അ​മീ​ന്‍ (44), കാ​ര​യ്ക്കാ​മ​ണ്ഡ​പം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​നു​സ​മീ​പം ഹ​സീ​ന മ​ന്‍​സി​ലി​ല്‍ ജ​സീം (33), ക​ൽ​പ​റ്റ ചു​ണ്ടാ സ്കൂ​ളി​നു സ​മീ​പം മേ​രി നി​വാ​സി​ല്‍ ഫി​ലി​പ്പ് (33), അ​രു​വി​ക്ക​ര ക​ള​ത്തു​കാ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ സ​ന​ല്‍​കു​മാ​ര്‍ (43) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.
അ​ല്‍ അ​മീ​നെ​തി​രെ​യും ജ​സി​മീ​നെ​തി​രെ​യും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 29 നാ​ണ് നേ​മം ഇ​ട​യ്ക്കോ​ട് ക​ള​ത്ത​റ​ക്കോ​ണം സ്വ​ദേ​ശി​നി പ​ദ്മ​കു​മാ​രി​യെ മ​ണ​ലു​വി​ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. പ​ദ്മി​നി​യെ ആ​ക്ര​മി​ച്ച് നാ​ല്‍​പ്പ​ത് പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ധ​ന​പാ​ല​ന്‍, പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്ഐ​മാ​രാ​യ വി​ന്‍​സെ​ന്‍റ്, അ​ജീ​ന്ദ്ര​കു​മാ​ര്‍, എ​എ​സ്ഐ രാ​ജേ​ഷ്കു​മാ​ര്‍, എ​സ്പി​ഒ ര​തീ​ഷ്, റൂ​റ​ല്‍ ഷാ​ഡോ ടീം ​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.