വാ​ഹ​ന​ങ്ങ​ൾ തീവച്ച് നശിപ്പിച്ചു
Sunday, August 14, 2022 12:12 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​രി​ൽ വാ​ഹ​ന​ങ്ങ​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് കൊ​ണ്ണി​യൂ​ർ വ​ത്സ​ല​ഭ​വ​നി​ൽ സാം​ബ​ശി​വ​ന്‍റെ വീ​ട്ടി​ലെ കാ​ർ​പോ​ർ​ച്ചി​ൽ നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റും ബൈ​ക്കും സ്കൂ​ട്ട​റു​ക​ളു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി ഒ​രു സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത് തൃ​ശൂ​ർ ചെ​റു​വ​ത്തൂ​രി​ൽ നി​ന്നും കാ​ണാ​താ​യ​താ​യി സ്കൂ​ട്ട​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഫോ​റ​ൻ​സി​ക് സം​ഘ​വും പോ​ലീ​സും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. യു​വ​മോ​ർ​ച്ച സെ​ക്ര​ട്ട​റി​യാ​യ സാം​ബ​ശി​വ​ന്‍റെ മ​ക​ൻ അ​ഖി​ലി​നെ ല​ക്ഷ്യം വ​ച്ചാ​കാം സം​ഘ​മെ​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​തു​കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ൽ കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യെ​ങ്കി​ലും ഇ​ത് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് വി​സ​മ്മ​തി​ച്ചു തു​ട​ർ​ന്ന് സ​ർ​ക്കി​ളി​നെ​യും ഡി ​വൈ എ​സ്പി​യെ​യും ക​ണ്ട് വി​വ​രം അ​റി​യി​ക്കു​ക​യും ഇ​തി​നു​ശേ​ഷ​മാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​യ​ത് എ​ന്ന് അ​ഖി​ൽ പ​റ​ഞ്ഞു .

പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ് മാ​ഫി​യാ സംഘത്തെ അ​ഖി​ൽ ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ർ വി​ല​ക്കി​യി​രു​ന്നു ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ക്ര​മ​ണ​മാ​ണോ എ​ന്ന് സം​ശ​യമുണ്ടെന്ന് അ​ഖി​ൽ പ​റ​യു​ന്ന​ത്.

ചെ​റു​വ​ത്തൂ​രി​ൽ നി​ന്നും ക​വ​ർ​ച്ച ചെ​യ്ത സ്കൂ​ട്ട​ർ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ​തി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. സ്കൂ​ട്ട​ർ ത​ള്ളി​കൊ​ണ്ടു വ​രു​ന്ന ദ്യ​ശ്യം സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ്കൂ​ട്ട​റി​ലെ ഇ​ന്ധ​നം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ടു​ത്തു​ക​ണ്ട വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ധ​നം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചോ എ​ന്ന​തും അ​തി​നി​ട​യ്ക്ക് ലൈ​റ്റ​ർ ക​ത്തി​ച്ചോ എ​ന്ന​തും പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.