കാ​പ്പു​കാ​ട് ആ​ന​ പു​ന​ഃര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ഗ​ജ​ഊ​ട്ട് ന​ട​ത്തി
Friday, August 12, 2022 11:38 PM IST
കാ​ട്ടാ​ക്ക​ട : ഗ​ജ​ദി​ന​ത്തി​ൽ കാ​പ്പു​കാ​ട് ആ​ന​പു​നഃ​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ഗ​ജ​ഊ​ട്ട് ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ ആ​ന​ക​ളെ കു​ളി​പ്പി​ച്ച് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് സ​ദ്യ വി​ള​ന്പി. ആ​ന​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ക​രി​മ്പ്, ശ​ർ​ക്ക​ര, ത​ണ്ണി​മ​ത്ത​ൻ, പൈ​നാ​പ്പി​ൾ ഉ​ൾ​പ്പെടെ ന​ൽ​കി​യാ​യി​രു​ന്നു കാ​പ്പു​കാ​ട്ടെ ഗ​ജ ദി​നാ​ഘോ​ഷം.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ന​ക​ളെ കാ​ണാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഷ്യ​യി​ലെ ത​ന്നെ പ്രാ​യം കൂ​ടി​യ ആ​ന​യാ​യ സോ​മ​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ എ​ലി​ഫെ​ന്‍റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സ​ജു, അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​നീ​ഷ്കു​മാ​ർ, ഡ​പ്യൂ​ട്ടി വാ​ർ​ഡ​ൻ അ​ഭി​ലാ​ഷ് , വാ​ർ​ഡം​ഗം ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി.