തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ്ലാ​റ്റി​നം​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ല്‍
Friday, August 12, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ഴു​പ​തി​ന്‍റെ നി​റ​വി​ല്‍. സം​സ്ഥാ​ന​ത്തെ ആ​ദ്യ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ 21 -ാം റാ​ങ്കാ​ണ് നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​ള്ള​ത്.​മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി റി​സേ​ര്‍​ച്ച് യൂ​ണി​റ്റ് ഉ​ള്‍​പ്പെ​ടെ 45 ഓ​ളം വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളു​ള്ള ബൃ​ഹ​ത്താ​യ ആ​തു​ര​സേ​വ​ന കേ​ന്ദ്ര​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് 70 വ​ര്‍​ഷം പി​ന്നി​ടു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന മെ​ഡി​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 26 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​ങ്കെ​ടു​ക്കും. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, റീ​ജ​ണ​ല്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍, ഗ​വ.​ദ​ന്ത​ല്‍ ഹോ​സ്പി​റ്റ​ല്‍ , ന​ഴ്സിം​ഗ് കോ​ള​ജ്, ശ്രീ​ചി​ത്രാ മെ​ഡി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ഐ​എം​എ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ര്‍ , മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​കും. ര​ണ്ടാം ദി​വ​സം വൈ​റോ​ള​ജി​യും ഇ​മ്യൂ​ണോ​ള​ജി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ അ​മേ​രി​ക്ക​യി​ലെ ബാ​ര്‍​ട്ടി​മോ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വൈ​റോ​ള​ജി വി​ദ​ഗ്ധ​ന്‍ പ്ര​ഫ. റോ​ബ​ര്‍​ട്ട് ഗാ​ലോ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ , പ്ര​ഫ. ആ​ന്‍​ഡേ​ഴ്സ് വാ​ഹ​ന്‍ , ഡോ.​ഗ​ഗ​ന്‍​ദീ​പ് കാം​ഗ്, ഡോ.​ഹ​രി​പ​ര​മേ​ശ്വ​ര്‍, ഡോ. ​ശ​ബ​രി​നാ​ഥ് രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ. ​മാ​ത്യു തോ​മ​സ്, ഡോ.​ന​ജീ​ബ് ഒ​സ്മാ​ന്‍, ഡോ. ​കെ​രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​ര്‍, ഡോ. ​നി​ഷാ നി​ഖി​ല്‍, ഡോ. ​വി​നോ​ദ് മേ​നോ​ന്‍, ഡോ.​നി​ഖി​ല്‍ ഹാ​റൂ​ണ്‍, ഡോ.​ഫ​ത്താ​ഹു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഡോ. ​സി.​എ​ച്ച്. പി​ച്ചു​മ​ണി പ്ലാ​റ്റി​നം​ജൂ​ബി​ലി പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മൂ​ന്നാം ദി​നം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, മ​ന്ത്രി ആ​ന്‍റ​ണി രാ​ജു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സു​പ്രീം കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര, ശ​ശി ത​രൂ​ര്‍ എം​പി , ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ഡോ. ​തോ​മ​സ് മാ​ത്യു, ഡോ.​ചെ​റി​യാ​ന്‍ വ​ര്‍​ഗീ​സ്, ഡോ. ​കെ രാ​മ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
മൂ​ന്നു മാ​സം നീ​ണ്ടുനി​ൽക്കു ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഹൃ​ദ് രോ​ഗ​വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ര​വീ​ന്ദ്ര​നാ​ഥ​ന്‍ 80 ല​ക്ഷം രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച നോ​ള​ജ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ വി​ളി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ഡോ. ​കെ. മോ​ഹ​ന്‍, ഡോ.​ക​ലാ​കേ​ശ​വ​ന്‍, ഡോ. ​ജോ​ണ്‍ പ​ണി​ക്ക​ര്‍, ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.