മീ​ന്‍​കു​ളം ന​സ്ര​ത്ത് ഭ​വ​ന്‍ വൃ​ദ്ധ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, August 12, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: മീ​ന്‍​കു​ളം ലൂ​ര്‍​ദ് മാ​താ ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​യി പാ​ലാ സ്നേ​ഹ​ഗി​രി സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ന​സ്ര​ത്ത് ഭ​വ​ന്‍ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പും ഇ​ന്ന് ന​ട​ത്തും.​വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ത്തു​ന്ന വെ​ഞ്ച​രി​പ്പ് ക​ർ​മം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും ഉ​ദ്ഘാ​ട​ന ക​ര്‍​മം പി.​എ​സ്. സു​പാ​ല്‍ എം​എ​ല്‍​എ യും ​നി​ര്‍​വ​ഹി​ക്കും. സ്നേ​ഹ​ഗി​രി സി​സ്റ്റേ​ഴ്സ് ന​ട​ത്തു​ന്ന 138-ാമ​ത്തെ അ​നാ​ഥ മ​ന്ദി​ര​മാ​ണ് മീ​ന്‍​കു​ള​ത്ത് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്.

ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ.​ഡാ​നി​യേ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധ രാ​ജേ​ന്ദ്ര​ന്‍, കൊ​ല്ലം ആ​യൂ​ര്‍ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു അ​ഞ്ചി​ല്‍ , അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന മ​നാ​ഫ്, മ​റ്റു ജ​ന പ്ര​തി​നി​ധി​ക​ൾ ഉ​ള്‍​പ്പ​ടെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.​നാളെ രാ​വി​ലെ ഒ​ന്പ​തി​ന് പു​തി​യ ചാ​പ്പ​ലി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.