കു​ട്ടി​ക്കൊ​രു വീ​ട് പ​ദ്ധ​തി: വീ​ടി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​രം​ഭി​ച്ചു
Friday, August 12, 2022 11:36 PM IST
ക​ല്ല​റ :​കെ​എ​സ്ടി​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക്കൊ​രു വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലോ​ട് ഉ​പ​ജി​ല്ല​യി​ൽ പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ ത​ച്ചോ​ണം കു​ള​മാ​ൻ കു​ഴി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കെ​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​ദ്യ ഗ​ഡു തു​ക കൈ​മാ​റ​ൽ കെ​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​വി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി​വി.​അ​ജ​യ​കു​മാ​ർ, പി.​എ​സ്. മ​നോ​ജ്, ഇ.​എ. സ​ലിം, എ.​ശ്രീ​രാ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ളം​ബ​ര ജാ​ഥ നടത്തി

നെ​ടു​മ​ങ്ങാ​ട് : സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ എഐവൈഎ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​തേ​ത​ര സം​ഗ​മ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രുച​ക്ര വാ​ഹ​ന റാ​ലി സം​ഘ​ടി​പ്പി​ച്ചു. വ​ട്ട​പ്പാ​റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി കോ​ലി​യ​ക്കോ​ട് സ​മാ​പി​ച്ചു. വ​ട്ട​പ്പാ​റ​യി​ൽ എ​.ജി.അ​നു​ജ , എ​സ്.എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​ലി​യ​ക്കോ​ട് ന​ട​ന്ന സ​മാ​പ​ന യോ​ഗം എ ​ഐ വൈ ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​നു​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.