ആ​യി​രം "പേ​രി​ല്‍' വി​രി​ഞ്ഞ മ​ഹാ​ത്മ​ജി
Friday, August 12, 2022 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പേ​രും, ഒ​പ്പും കൊ​ണ്ട് രാ​ഷ്ട്ര​പി​താ​വി​ന്‍റെ ചി​ത്ര​ത്തി​ന് രൂ​പം ന​ൽ​കി. ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ടും വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് വ്യ​ത്യ​സ്ത​മാ​യ ചി​ത്രം ഒ​രു​ക്കി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​എ.​ആ​ർ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​ന​ക​ദാ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജി​ൻ ക്രി​സ്റ്റ​ഫ​ർ, ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ വി​ല്യം പ​നി​പ്പി​ച്ച എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ഐ​കെ​വി​ടി​എ സ​മ്മേ​ള​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഓ​ൾ ഇ​ന്ത്യ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​കെ​വി​ടി​എ ) കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം റീ​ജ​ണി​ന്‍റെ അ​ഞ്ചാം സ​മ്മേ​ള​നം ഇ​ന്ന് ഭാ​ഗ്യ​മാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​കെ​വി​ടി​എ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.