രാ​ജ്യ​ത്ത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ത്തി​ൽ: സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്
Friday, August 12, 2022 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്. ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ല്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 150 ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ 58-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി "മാ​റു​ന്ന ലോ​കം, മാ​റു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ര്‍.

ലോ​ക ത​ല​ത്തി​ല്‍ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സൂ​ചി​ക സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പോ​ലും ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ത​മ​സ്ക​രി​ച്ചു​വെ​ന്ന​ത് രാ​ജ്യ​ത്തെ മാ​ധ്യ​മ​ങ്ങ​ളു​ടെ നി​സാ​ഹ​യാ​വ​സ്ഥ​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും​സ്പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ര്‍. ജ​യ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​ക്ക​ബ് ജോ​ര്‍​ജ് മോ​ഡ​റേ​റ്റ​റാ​യി. യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ണ്ണി​ക്കു​ട്ടി എ​ബ്ര​ഹാം, ഹ​രി എ​സ്. ക​ര്‍​ത്ത, സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം, അ​നു​പ​മ ജി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.