വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ലി​ട്ട കേ​സ്! തെ​ളി​വെ​ടു​പ്പ് ഇ​ന്ന് മു​ത​ൽ
Thursday, August 11, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​ര​ത്ത് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ മ​നോ​ര​മ​യെ (68) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബം​ഗാ​ൾ സ്വ​ദേ​ശി ആ​ദം അ​ലി​യു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ആ​ദം അ​ലി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. താ​ൻ ഒ​റ്റ​യ്ക്കാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും മ​റ്റാ​രും സ​ഹാ​യ​ത്തി​നി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ട് കൊ​ല​പാ​ത​ക വി​വ​രം പ​റ​ഞ്ഞി​രു​ന്നി​ല്ല. മ​നോ​ര​മ​യെ മ​ർ​ദി​ച്ചു​വെ​ന്ന് മാ​ത്ര​മാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടാ​ൻ മൊ​ബൈ​ൽ ഫോ​ണും സിം​കാ​ർ​ഡും ആ​വ​ശ്യ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളെ സ​മീ​പി​ച്ചി​രു​ന്നു. വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു വീ​ട്ട​മ്മ‍​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ആ​ദം അ​ലി പ​റ​ഞ്ഞ​ത്.

ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു. ഇ​യാ​ൾ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ആ​ദം അ​ലി​യെ പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഒ​ന്പ​തു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ഇ​ന്ന് മു​ത​ൽ പ്ര​തി​യു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കൊ​ല​പാ​ത​കം ന​ട​ന്ന മ​നോ​ര​മ​യു​ടെ വീ​ട്ടി​ലും അ​ടു​ത്ത വീ​ട്ടി​ലെ കി​ണ​റി​ന് സ​മീ​പ​ത്തും ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ക്യാ​ന്പി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം തു​ട​ങ്ങി.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​സ്പ​ർ​ജ​ൻ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​സി​പി അ​ജി​ത്ത് കു​മാ​ർ, ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഹ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ ഹ​രി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​ശ​ദാ​സ​പു​രം ര​ക്ഷാ​പു​രി ച​ർ​ച്ചി​ന് സ​മീ​പം റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദി​ന​രാ​ജി​ന്‍റെ ഭാ​ര്യ മ​നോ​ര​മ​യെ ആ​ദം അ​ലി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യ​ത്തി​നു​ശേ​ഷം ബം​ഗാ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ സി​റ്റി പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ചെ​ന്നൈ പോ​ലീ​സ് പി​ടി​കൂ​ടി കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.