കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വു​മാ​യി എ​സ്ഐ​പി
Thursday, August 11, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ആ‍ യിരത്തിലേ​റെ കു​ട്ടി​ക​ൾ​ക്കു എ​സ്ഐ​പി അ​ക്കാ​ദ​മി വി​ദ്യാ​ഭ്യാ​സ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​ബാ​ക്ക​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ എ​സ്ഐ​പി അ​ബാ​ക്ക​സ് മു​ൻ​നി​ര ക്രി​യേ​റ്റീ​വ് ആ​ർ​ട്ട് ട്രെ​യി​നിം​ഗ് ശ്രേ​ണി​യാ​യ ഗ്ലോ​ബ​ൽ ആ​ർ​ട്ട്, ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രോ​ഗ്രാ​മാ​യ മൈ​കി​ഡ്സ് എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​ണ് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യെ​ന്ന് എ​സ്ഐ​പി അ​ക്കാ​ദ​മി ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ദി​നേ​ഷ് വി​ക്ട​ർ പ​റ​ഞ്ഞു. കോ​ർ​പ്പ​റേ​റ്റ് ടൈ​അ​പ്പു​ക​ളി​ലൂ​ടെ ബൃ​ഹ​ത് പ​ദ്ധ​തി​ക​ളാ​ണ് എ​സ്ഐ​പി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ളും അ​ധ്യാ​പ​ക​ർ​ക്ക് പ​ഠ​ന സാ​മ​ഗ്രി​ക​ളും സോ​ഫ്റ്റ് വെ​യ​ർ പ്രോ​ഗ്രാ​മു​ക​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. എ​സ്ഐ​പി ഫൗ​ണ്ടേ​ഷ​ൻ ഇ​ന്ത്യ​യി​ൽ ഉ​ട​നീ​ളം മി​യാ​വാ​ക്കി വ​ന വി​ക​സ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.