സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ം: തെ​രു​വ് ക​ച്ച​വ​ട മ​ഹോ​ത്സ​വം 14 മു​ത​ൽ
Thursday, August 11, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 14 മു​ത​ൽ 21 വ​രെ ക​ന​ക​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ള​യ്ക്കു മു​ന്നോ​ടി​യാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ജാ​ഥ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മാ​പി​ക്കും.