ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​ന്നു
Thursday, August 11, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സൗ​ത്ത് സോ​ൺ സ​ഹോ​ദ​യ കോം​പ്ല​ക്സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ബി​എ​സ്ഇ പ്ല​സ്ടു, പ​ത്ത് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ​കാ​ര്യം ലൊ​യോ​ള സ്കൂ​ളി​ൽ ന​ട​ത്തു​ന്ന അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് ദി​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​ന്യാ​കു​മാ​രി ജി​ല്ല​ക​ളി​ലെ 63 സ്കൂ​ളു​ക​ളാ​ണ് സൗ​ത്ത് സോ​ൺ സ​ഹോ​ദ​യ കോം​പ്ല​ക്സ് കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. പ്ല​സ്ടു​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക് നേ​ടി​യ എം. ​ഗൗ​രി, ഓ​രോ സ്ട്രീ​മി​ലും കൂ​ടു​ത​ൽ മാ​ർ​ക് നേ​ടി​യ​വ​ർ, സ്കൂ​ൾ ടോ​പ്പ​ർ​മാ​രെ​യും അ​നു​മോ​ദി​ക്കും. ഫാ. ​ബി​നോ പ​ട്ട​ർ​ക്ക​ളം സി​എം​ഐ, ഡോ.​എ.​നി​ർ​മ​ല, ഡോ. ​ഷാ​ലി​യ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.