ഭാ​ര്യാ​ പി​താ​വി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, August 10, 2022 11:38 PM IST
കി​ളി​മാ​നൂ​ർ : ഭാ​ര്യാ​ ഗൃ​ഹ​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭാ​ര്യാ പി​താ​വി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം അ​ച്ച​ൻ​കോ​വി​ൽ ഹ​രി​ജ​ൻ​കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ർ 27 അം​ശു​ഭ​വ​നി​ൽ അം​ശു​രാ​ജി(41)​നെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.
പി​ണ​ങ്ങി ക​ഴി​യു​ന്ന ഭാ​ര്യ​യെ​യും കു​ഞ്ഞി​നേ​യും പി​താ​വ് സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പ്ര​തി ത​ട്ട​ത്തു​മ​ല മ​റ​വ​ക്കു​ഴി​യി​ലു​ള്ള ഭാ​ര്യാ​ഗൃ​ഹ​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഓ​ട് കൊ​ണ്ട് ഭാ​ര്യാ പി​താ​വാ​യ ബാ​ബു(75)​വി​ന്‍റെ ത​ല​യി​ലും മു​ഖ​ത്തും ശ​രീ​ര​ത്തി​ലും അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞു ത​ക​ർ​ത്ത ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.​
അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ഭാ​ര്യാ പി​താ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൃ​ത്യ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് 2016 ൽ ​സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക്കെ​തി​രേ കേ​സ് നി​ല​വി​ലു​ണ്ട്.
കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച്ഒ എ​സ്. സ​നൂ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി​ജി​ത് കെ. ​നാ​യ​ർ, എ​എ​സ്ഐ​മാ​രാ​യ ഷ​ജിം, താ​ഹി​ർ, എ​സ്. ഷാ​ജു, സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ്, വി​ന​യ​ച​ന്ദ്ര​ൻ, ശ്രീ​രാ​ജ്, രേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.