ബോം​ബ് പൊ​ട്ടി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Wednesday, August 10, 2022 10:56 PM IST
വെ​ള്ള​റ​ട: കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ന്‍​വ​ച്ച നാ​ട​ന്‍ ബോം​ബ് പൊ​ട്ടി റ​ബ​ര്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ കൈ​വി​ര​ല്‍ ന​ഷ്ട​മാ​യി. വ​യ​ലി​ങ്ങ​ല്‍ റോ​ഡ​രി​ക​ത്തു​വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍ (55) ആ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ച​ന്ദ്ര​ന്‍റെ ഇ​ട​തു​കൈ​യി​ലെ ത​ള്ള​വി​ര​ല്‍ ന​ഷ്ട​പ്പെ​ട്ടു.
ച​ന്ദ്ര​ന്‍ സ്വ​ന്തം പു​ര​യി​ട​ത്തി​ലെ റ​ബ​ര്‍ ടാ​പ്പ് ചെ​യ്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ വ​ഴി​യി​ല്‍ ഒ​ട്ടു​പാ​ല്‍ ചു​റ്റി​യി​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ ക​ണ്ട് കൈ​യി​ലെ​ടു​ത്ത​പ്പോ​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു. ബോം​ബ്‌​വ​ച്ച ആ​ളി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​ദേ​ശ​ത്ത് നാ​ട​ന്‍ ബോം​ബ് വ​ച്ച് പ​ന്നി​യെ കൊ​ല്ലു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ദു​ര​ന്ത​നി​വാ​ര​ണ സെ​മി​നാ​ർ ഇ​ന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണ​മ്മൂ​ല കേ​ര​ള ഐ​ക്യ വൈ​ദി​ക സെ​മി​നാ​രി കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തേ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി ഇ​ന്നു മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ സെ​മി​നാ​രി​യി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തും. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​ഐ. ഡേ​വി​ഡ് ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​ബി​ജി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​വി​ജ​യ​ച​ന്ദ്ര​ൻ, റ​വ.​ഡോ. അ​ല​ക്സ് യേ​ശു​ദാ​സ്, റ​വ. രാ​ജ​ൻ മോ​സ​സ്, മ​ഗ്‌​ലീ​ൻ ഫി​ലോ​മി​ന എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.