സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​പ്പ​ട്ടി​ക കെ​പി​സി​സി ത​ള്ളി
Wednesday, August 10, 2022 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര​വാ​ഹി​ക​ളെ ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി കെ​പി​സി​സി ത​ള്ളി. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് ഭാ​ര​വാ​ഹി​പ്പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​തെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ന്നു​വ​രു​ക​യാ​ണ്. ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ കെ​പി​സി​സി നേ​തൃ​ത്വം നി​ല​പാ​ട് ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ അ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ വാ​ർ​ത്ത​ക​ളാ​ണു മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​ത്. പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​ത് വ​രെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​യി കാ​ണേ​ണ്ടി​വ​രു​മെ​ന്നും അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​നി​ലെ എ ​ഐ വി​ഭാ​ഗം പ്ര​തി​നി​ധി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം ക​യാ​ങ്ക​ളി​യു​ടെ വ​ക്കോ​ള​മെ​ത്തി​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ ഓ​ഫീ​സ് ഐ ​വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത​താ​യി എ ​വി​ഭാ​ഗ​വും ആ​രോ​പി​ച്ചി​രു​ന്നു.