മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Monday, August 8, 2022 3:15 AM IST
നെ​ടു​മ​ങ്ങാ​ട്: മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പ​റ​ണ്ടോ​ട് ഐ​ത്തി അ​ഖി​ല​ത്തി​ൽ ഡി. ​ര​മ​ണി (60) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വി​തു​ര ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​യാ​യി​രി​ക്ക​വെ​യാ​യി​രു​ന്നു അ​ന്ത്യം. അ​വ​സാ​ന​ഘ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യു​ള്ള ഏ​രി​യാ ക​മ്മി​റ്റി യോ​ഗം വൈ​കു​ന്നേ​രം ആ​ര്യ​നാ​ട് ചേ​ർ​ന്നു. യോ​ഗം ക​ഴി​ഞ്ഞ് തി​രി​ച്ചി​റ​ങ്ങ​വെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വി​തു​ര ഏ​രി​യാ ക​മ്മി​റ്റി അം​ഗം, പ​റ​ണ്ടോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, സി​പി​എം പ​റ​ണ്ടോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, ബാ​ല​സം​ഘം വി​തു​ര ഏ​രി​യാ അ​ക്കാ​ഡ​മി​ക്ക​ൽ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി​കെ​എ​സ് വി​തു​ര ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഉ​ണ്ണി. മ​ക്ക​ൾ: അ​ഖി​ൽ, നി​ഖി​ൽ.