വീ​ട് കി​ട്ടി​യി​ല്ല; കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ‍ ആ​ൾ അ​റ​സ്റ്റി​ൽ
Friday, August 5, 2022 11:54 PM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് വീ​ട് ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ദ്യ​ല​ഹ​രി​യി​ൽ ബൈ​ക്ക് ഉ​പ​യോ​ഗി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ങ്ങ​ണം മൈ​ല​മൂ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ നി​ഷാ​ദി​നെ​യാ​ണ് (32) ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.
കൊ​റ്റാ​മ​ല​യ്ക്ക് സ​മീ​പം റോ​ഡ് പു​റ​മ്പോ​ക്കി​ലാ​ണ് നി​ഷാ​ദും മാ​താ​വും താ​മ​സി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ലി​സ്റ്റി​ൽ നി​ഷാ​ദി​ന്‍റെ മാ​താ​വ് ആ​രി​ഫ ബീ​വി​യു​ടെ പേ​രു​ണ്ടെ​ന്നു കൊ​ങ്ങ​ണം വാ​ർ​ഡ് അം​ഗം കൊ​ങ്ങ​ണം ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത നി​ഷാ​ദി​നെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

ഡാറ്റാ സയൻസിൽ സെമിനാർ ഇന്ന്

തിരുവനന്തപുരം: തുന്പ സെന്‍റ് സേവ്യേഴ്സ് കോളജ് ക്യാന്പസിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റും ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി ഡാറ്റാ സയൻസിൽ സൗജന്യ സെമിനാർ നടത്തുന്നു. ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെയാണ് സെമിനാർ. സെന്‍റ് സേവ്യേഴ്സ് കോളജിലെ ഡാറ്റാ സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന്‍റെ ഭാഗമായാണ് സെമിനാർ നടത്തുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്യുആർ കോഡ് മുഖേനെ പേര് രജിസ്റ്റർ ചെയ്യണമെന്ന് കോളജ് അധികൃതർ അറിയിച്ചു.