ദുരിത പെയ്ത്തിനിടെ വിഴിഞ്ഞത്ത് ചാകര
Friday, August 5, 2022 11:54 PM IST
വി​ഴി​ഞ്ഞം: കാ​റ്റും കോ​ളും കാ​ര​ണം മീ​ൻ പി​ടി​ത്ത​മി​ല്ലാ​തെ ര​ണ്ടു ദി​വ​സ​മാ​യി നി​ശ​ബ്ദ​മാ​യി​ക്കി​ട​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ഉ​ണ​ർ​വേ​കി കൊ​ഴി​യാ​ള ചാ​ക​ര. ക​ട​ലി​ൽ പോ​യി മ​ട​ങ്ങി​വ​ന്ന വ​ള്ള​ങ്ങ​ൾ നി​റ​യെ കൊ​ഴി​യാ​ള കി​ട്ടി​യ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി. കൊ​ഴി​യാ​ള​ക്കൊ​പ്പം വാ​ള​യും ക​ണ​വ​യും ഇ​ന്ന​ലെ തീ​ര​ത്ത​ണ​ഞ്ഞു.

ക​ട​ൽ​ക്ഷോ​ഭം മു​ൻ നി​ർ​ത്തി​യു​ള്ള അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​ര​വ​ധി വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ങ്ങി. ക​ല​ങ്ങി​മ​റി​ഞ്ഞ ക​ട​ൽ എ​ല്ലാ​വ​രെ​യും സ​മൃ​ദ്ധ​മാ​യി അ​നു​ഗ്ര​ഹി​ച്ചു. ആ​ദ്യം ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ​യ്ക്കു വി​റ്റ ഒ​രു കു​ട്ട മീ​ൻ ഒ​ടു​വി​ൽ ആ​യി​ര​ത്തി​ന് താ​ഴെ​യാ​യി. വാ​ള​മീ​നും ഒ​രെ​ണ്ണ​ത്തി​ന് നൂ​റ് രൂ​പ വ​രെ​യാ​യി താ​ഴ്ന്നു. രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ മീ​ൻ വ​ര​വ് രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു.

മീ​നി​ന്‍റെ വ​ര​വ​റി​ഞ്ഞ് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ൾ​ക്കാ​രെ​ത്തി​യ​ത് തു​റ​മു​ഖ​ത്തി​ൽ തി​ര​ക്കി​നും വ​ഴി തെ​ളി​ച്ചു. തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി വ​ള്ള​ങ്ങ​ൾ മ​റി​യു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​തു ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു നി​ന്ന് വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ങ്ങി.

വ്യാ​ഴാ​ഴ്ച പോ​യി വ​ന്ന​വ​ർ​ക്ക് മ​തി​യാ​യ വി​ല​യ്ക്കു​ള​ള ക​ണ​വ ല​ഭി​ച്ചി​രു​ന്നു. ഇ​വ​രെ പി​ന്തു​ട​ർ​ന്ന് ഇ​ന്ന​ലെ ക​ട​ലി​ൽ പോ​യ​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ മീ​ൻ കി​ട്ടി​യ​ത്.