മെ​ഡി​സെ​പ്പി​ലെ വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണം:​ കെ​പി​എ​സ്ടി​എ
Wednesday, July 6, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്താം ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ കാ​റ്റി​ൽ പ​റ​ത്തി സ​ർ​ക്കാ​ർ വി​ഹി​തം ഒ​ന്നും ന​ൽ​കാ​തെ ജീ​വ​ന​ക്കാ​രു​ടെ വി​ഹി​തം സ​ർ​ക്കാ​രി​ന് ലാ​ഭം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ യാ​തൊ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് മെ​ഡി​സെ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് കെ​പി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പ്ര​ദീ​പ്. ജി​ല്ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ൾ എം ​പാ​ന​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര പ്രി​ൻ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ധ​ർ​ണ​യി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ ,വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജ് മോ​ഹ​ൻ ,സെ​ക്ര​ട്ട​റി വെ​ഞ്ഞാ​റ​മൂ​ട് അ​നി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ .സാ​ബു ,കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ്പ​റ നാ​രാ​യ​ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് നാ​രാ​യ​ണ​ൻ ,ബി​ജു തോ​മ​സ് ,ജി​നി​ൽ ജോ​സ് ,ആ​ർ.​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .