കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ
Wednesday, July 6, 2022 11:40 PM IST
കാ​ട്ടാ​ക്ക​ട : കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി. ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് 2 ജീ​വ​ന​ക്കാ​രി നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ശ്രീ​ല​ത​യാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ണ്ട​മ​ൺ ക​ട​വ് സ്വ​ദേ​ശി അ​ൻ​സാ​റി​ന്‍റെ പ​ക്ക​ൽ നി​ന്നും 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്. പ​രാ​തി​ക്കാ​ര​നാ​യ അ​ൻ​സാ​റി​ന്‍റെ നി​ല​വി​ലു​ള്ള ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ മൂ​ന്നാ​മ​ത്തെ നി​ല പ​ണി​യു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മൂ​ന്നു മാ​സം മു​ന്പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ൻ​സാ​റി​ന്‍റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഓ​വ​ർ​സി​യ​ർ, കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് ഷീ​റ്റ് പാ​കി​യി​രു​ന്ന​തി​നാ​ൽ നി​ർ​മാ​ണാ​നു​മ​തി ന​ൽ​കു​വാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും 10,000 രൂ​പ ന​ൽ​കി​യാ​ൽ അ​നു​കൂ​ല​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി അ​നു​മ​തി വാ​ങ്ങി ന​ൽ​കാ​മെ​ന്നും പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ചു.
ഇ​തു അ​വ​ഗ​ണി​ച്ചു നി​ര​ന്ത​രം ക​യ​റി ഇ​റ​ങ്ങി​യി​ട്ടും ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് അ​ൻ​സാ​ർ ഈ ​വി​വ​രം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പോ​ലീ​സ് സൂ​പ്ര​ണ്ട് ഇ.​എ​സ്. ബി​ജു​മോ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്- 2 പോ​ലീ​സ് സൂ​പ്ര​ണ്ട് വി.​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചു.

തു​ട​ർ​ന്ന് ശ്രീ​ല​ത അ​ൻ​സാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വൈ​കു​ന്നേ​രം 4 30 ഓ​ടെ തി​രി​കെ പോ​കു​ന്ന വ​ഴി അ​ൻ​സാ​റി​ന്‍റെ കൈ​യി​ൽ നി​ന്നു പ​ണം കൈ​പ​റ്റു​ന്ന​തി​നി​ടെ ശ്രീ​ല​ത​യെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പ​രി​ശോ​ധ​ന തു​ട​രു​ന്ന​തി​നി​ടെ ശ്രീ​ല​ത കു​ഴ​ഞ്ഞു വീ​ണു. വ​നി​താ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യെ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.