സ്റ്റോ​റൂ​മി​ൽ തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Wednesday, July 6, 2022 11:34 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന ക​ട​യു​ടെ സ്റ്റോ​റി​ൽ തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വ​ലി​യ​ക​ട്ട​യ്ക്ക​ൽ വ​ട​ക്കേ​വി​ള ജം​ഗ്ഷ​നി​ലെ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​മു ക​ല്യാ​ണ സ്റ്റോ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്.
തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് വീ​ടു​ണ്ടെ​ങ്കി​ലും വീ​ട്ടി​ലേ​ക്ക് തീ ​പ​ട​രാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ ഒ​രു തൊ​ഴി​ലാ​ളി മാ​ത്ര​മേ അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​നെ അ​റി​യി​ച്ച് തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
വെ​ഞ്ഞാ​റ​മൂ​ട്,ആ​റ്റി​ങ്ങ​ൽ, നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​റു യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.​തീ പ​ട​ർ​ന്ന​ത് എ​ങ്ങ​നെ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​ത്രി​യി​ൽ മാ​ത്രം ലൈ​റ്റ് ഇ​ടാ​ൻ വേ​ണ്ടി​യു​ള്ള ഒ​രു ക​ണ​ക്ഷ​ൻ മാ​ത്ര​മേ ഈ ​കെ​ട്ടി​ട​ത്തി​ലു​ള്ളു​വെ​ന്ന് ഉ​ട​മ​സ്ഥ​ർ പ​റ​യു​ന്ന​ത്.
വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കും വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ,പാ​ത്ര​ങ്ങ​ൾ , വെ​ങ്ക​ല വി​ള​ക്കു​ക​ൾ ഫ​ർ​ണി​ച്ച​റു​ക​ൾ ക​ർ​ട്ട​നു​ക​ൾ,മാ​റ്റു​ക​ൾ എ​ന്നി​വ​യ​ട​ക്കം ഒ​രു കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്നു. 50 ല​ക്ഷം രൂ​പ​യു​ടെ തു​ണി​ക​ൾ മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞ​ത്. മു​ക​ൾ നി​ല​യി​ലെ റൂ​ഫി​ന് മാ​ത്രം ആ​റു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ്. ഇ​ത് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.