മാ​തൃ​ക പോ​ഷ​ക​ത്തോ​ട്ടം പ​ദ്ധ​തി​യു​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Wednesday, July 6, 2022 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​രോ വ്യ​ക്തി​ക്കും പോ​ഷ​ക​സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മാ​തൃ​ക പോ​ഷ​ക​ത്തോ​ട്ടം പ​ദ്ധ​തി​യു​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക, ജൈ​വ കൃ​ഷി രീ​തി​ക​ളു​ടെ സ്വീ​കാ​ര്യ​ത വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി പ​റ​ഞ്ഞു.​പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യി അ​ങ്ക​ണ​വാ​ടി​ക​ള്‍ , സ്കൂ​ളു​ക​ള്‍, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ള്‍ നി​ര്‍​മി​ക്കും. പോ​ഷ​ക​ത്തോ​ട്ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള തൈ​ക​ള്‍, വ​ളം, മ​റ്റ് ഉ​ത്പാ​ദ​ന സാ​മ്ര​ഗി​ക​ള്‍ എ​ന്നി​വ സ​ബ്സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യും.
1250 രൂ​പ​യു​ടെ വ​ള​വും 450 രൂ​പ​യു​ടെ തൈ​ക​ളു​മാ​ണ് ഒ​രു യൂ​ണി​റ്റി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 250 രൂ​പ മാ​ത്ര​മാ​ണ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും ഇ​ടാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ 350 യൂ​ണി​റ്റു​ക​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.മു​രി​ങ്ങ, കോ​വ​ല്‍, മു​ള്ളാ​ത്തി, പ​പ്പാ​യ തു​ട​ങ്ങി​യ​വ​യു​ടെ ഗ്രാ​ഫ്റ്റ് ചെ​യ്ത തൈ​ക​ളാ​ണ് ന​ല്‍​കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ജൈ​വ​ഗ്രാ​മം തൈ ​ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലാ​ണ് തൈ​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.