മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു
Wednesday, July 6, 2022 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ​ത്ര​സ​മ്മേ​ള​നം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​നു മു​ന്നി​ൽ ത​ട​ഞ്ഞ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു താ​ഴെ​യു​ള്ള മീ​ഡി​യാ റൂ​മി​ൽ ന​ട​ത്തു​ന്ന​താ​യു​ള്ള ഒൗ​ദ്യോ​ഗീ​ക അ​റി​യി​പ്പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ച്ച​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ക​വാ​ട​ത്തി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ക​ത്തേ​യ്ക്ക് ക​ട​ത്തി​വി​ടാ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. ചാ​ന​ൽ സം​ഘ​ത്തി​ന്‍റെ ഒ​ബി വാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​തോ​ടെ ന​ടു​റോ​ഡി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യു​മാ​യി. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ങ്ങ​ൾ എ​ത്തി​യ​തെ​ന്നു പ​റ​ഞ്ഞി​ട്ടും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ക​ത്തേ​യ​ക്ക് ക​ട​ത്തി​വി​ടി​ല്ല എ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം. ഇ​തി​നി​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നു നി​യോ​ഗി​ച്ച പ്ര​ത്യേ​ക പോ​ലീ​സു​കാ​ർ വ​ല​യം തീ​ർ​ത്താ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ക​ത്തേ​യ​ക്ക് ക​ട​ത്തി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ വി​ളി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ങ്ങ​ൾ ഇ​വി​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​നാ​യി എ​ത്തി​യ​തെ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞെ​ങ്കി​ലും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ പോ​ലും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല.

പ​ത്ര​സ​മ്മേ​ള​ന​ത്തി​നാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചി​ട്ടു​ണ്ടോ എ​ന്നു മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു ചോ​ദി​ക്കാ​ൻ പോ​ലും സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ത​യാ​റാ​യി​ല്ല. മ​ന്ത്രി ഒൗ​ദ്യോ​ഗി​ക​മാ​യി വി​ളി​ച്ച പ​ത്ര​സ​മ്മേ​ള​നം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു ത​ട​യാ​നാ​ണ് ചി​ല കോ​ണു​ക​ളി​ൽ നി​ന്നും ശ്ര​മി​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.