ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ പു​ന​രാ​വി​ഷ്ക​രി​ച്ച് പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, July 5, 2022 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ഷീ​ർ അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ ത​ന്മ​യ​ത്ത​ത്തോ​ടെ പു​ന​രാ​വി​ഷ്ക​രി​ച്ച് പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​സ്മ​ര​ണം സാ​ർ​ഥ​ക​മാ​ക്കി. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി ​മാ​റ്റ് മു​ൻ ഡ​യ​റ​ക്ട​റും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​സാ​ബു കോ​ട്ടു​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ഷീ​ർ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​യി​രു​ന്നു എ​ന്നും ഒ​രു നി​ശ​ബ്ദ വി​പ്ല​വ​കാ​രി​യാ​ണ് ബ​ഷീ​ർ എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഷീ​റി​ന്‍റെ ജീ​വ​സു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി സു​ഹ​റ, മ​ജീ​ദ്, നാ​രാ​യ​ണി, ബ​ഷീ​ർ, അ​യി​ഷ, പാ​ത്തു​മ്മ തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വേ​കി.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി. ബാ​ബു അ​ധ്യ​ക്ഷ​നാ​യ സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ്, വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ർ ഷൈ​ജു ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ഏ​ബ്ര​ഹാം, ഡെ​യ്സി ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.