പു​സ്ത​ക​ശേ​ഖ​രം സ്കൂ​ള്‍ ലൈ​ബ്ര​റി​ക്ക് കൈ​മാ​റി
Tuesday, July 5, 2022 11:57 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ​ന​യ്ക്കോ​ട് വി​കെ കാ​ണി ഗ​വ. ഹൈ​സ്കൂ​ളി​ൽ ലൈ​ബ്ര​റി​ക്കാ​യി പു​സ്ത​ക​വ​ണ്ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഗ്ര​ന്ഥ​ശേ​ഖ​രം അ​മാ​സ് കേ​ര​ള (അ​ക്കാ​ദ​മി ഫോ​ർ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ് അ​ഡ്വ​ഞ്ച​ര്‍ സ്പോ​ര്‍​ട്സ്- കേ​ര​ള) പ്ര​വ​ര്‍​ത്ത​ക​ര്‍ സ്കൂ​ളി​നു കൈ​മാ​റി.
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഓ​ര്‍​മ്മ​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന പ്ര​ത്യേ​ക അ​സം​ബ്ലി​യി​ല്‍ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, അ​മാ​സ്- കേ​ര​ള ഡ​യ​റ​ക്ട​ർ ടോ​മി​യി​ല്‍ നി​ന്നും ഗ്ര​ന്ഥ​ശേ​ഖ​രം സ്വീ​ക​രി​ച്ച് സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ത​കു​മാ​രി​ക്കു കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത്‌, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി​പ്പു, അ​മാ​സ്- കേ​ര​ള വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്തി​പ്ര​മീ​ള, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സു​നീ​ഷ്, മീ​ഡി​യ ക​ൺ​വീ​ന​ർ ആ​ഷി​ക്, ചീ​ഫ് അ​ഡ്മി​നി​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​ഭി​ന​വ്, ചീ​ഫ് അ​ഡ്വ​ഞ്ച​ര്‍ ഓ​ഫീ​സ​ർ ശ്രു​ര്‍​ജി​ത്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.