തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്കുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലാണ് പരിശീലനം. അവസാന തീയതി ജൂലൈ 15. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും 954495 8182 എന്ന ഫോണ്‍ നന്പരിൽ ബന്ധപ്പെടണം. വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം 695 014.
അനുമോദന സമ്മേളനം നടത്തി
വെള്ളറട: ഗ്വാളിയോറില്‍ നടത്തിയ എന്‍സിസി പിആര്സിഎന് ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍സിസി എഎന്‍ഒ ലഫ്റ്റനന്റ് ആന്റണ്‍ വിനിത ടീച്ചറിന് അനുമോദനവും സ്വീകരണവും നല്കി. പ്രിന്‍സിപ്പല്‍ ഡോ. എല്‍. കൃഷ്ണന് നാടാര്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ജി. ജയന്, ചെറിയകൊല്ല വാര്‍ഡ് മെമ്പര്‍ പ്രദീപ്, പിടിഎ പ്രസിഡന്റ് ഡി. വിജു, പിടിഎ എക്സിക്യൂട്ടീവ് അംഗം രജനി, അധ്യാപകരായ എ. ബീന, ബെന്നി ബിസോള്, ജെ. ബിജുകുമാര്‍, എന്‍സിസി ട്രയിനറായ അശോക് കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.