ശ്രീ​കാ​ര്യം സ​ഹ​ക​ര​ണ സം​ഘം: കോ​ൺ​ഗ്ര​സ് പാ​ന​ൽ വി​ജ​യി​ച്ചു
Tuesday, July 5, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ‌​ഗ്ര​സ് പാ​ന​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു. ച​ക്കാ​ല​മു​ക്ക് മോ​ഹ​ന​ൻ, ആ​ർ. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, ഡി. ​അ​നി​ൽ​കു​മാ​ർ, കെ. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, സു​ഭാ​ഷ് ബാ​ബു, ജി. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, അ​ബ്ദു​ൾ ക​രീം, ടി.​എ​സ്. മോ​ഹ​ന​ൻ, റെ​യ്ച​ൽ ജോ​ർ​ജ്, ജോ​തീ​ന്ദ്ര​ൻ, എ​സ്.​എ​ൽ. സു​മം, എ​സ്. ബീ​ന, എ​സ്. അം​ബി​ക എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.
ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്ന് പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ചെ​ക്കാ​ല​മു​ക്ക് മോ​ഹ​ന​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ആ​ർ. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെയ്തു

പാ​ലോ​ട്: തൊ​ഴി​ൽ സ​മ​ര​വും കാ​ല​വ​ർ​ഷ​വും ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ ബ്രൈ​മൂ​ർ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മാ​ശ്വാ​സ​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. തൊ​ഴി​ലും വേ​ത​ന​വും ന​ഷ്ട​പ്പെ​ട്ട് രോ​ഗ ദു​രി​ത​ങ്ങ​ൾ​ക്കു ന​ടു​വി​ൽ വ​ല​യു​ന്ന അ​റു​പ​തോ​ളം പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. എൻഎസ്എസ് ​സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ ​അ​ൻ​സ​ർ ആ​ർ​എ​ൻ നേ​തൃ​ത്വം ന​ൽ​കി.