ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ദേശീയ പു​ര​സ്കാ​രം അ​ടൂ​രി​നും ചി​ത്ര​യ്ക്കും സ​മ്മാ​നി​ച്ചു
Tuesday, July 5, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ദേ​ശീ​യ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും പി​ന്ന​ണി ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യ്ക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ പു​ര​സ്ക്കാ​ര​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് സ​മ്മാ​നി​ച്ച​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്ക്കാ​രം.

കേ​ര​ള​ത്തെ വി​ക​സ​ന പാ​ത​യി​ൽ എ​ത്തി​ക്കാ​ൻ തു​ട​ക്കം കു​റി​ച്ച​ത് ശ്രീ ​ചി​ത്തി​ര തി​രു​നാ​ളാ​യി​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ആ​ധു​നി​ക​വും വി​ശാ​ല​വു​മാ​യ കാ​ഴ്ച​പ്പാ​ടു​ള്ള ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​നാ​ലാ​ണ് ഇ​ന്നും ജ​ന​മ​ന​സി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ല്ലാ ഹി​ന്ദു​ക്ക​ൾ​ക്കു​മാ​യി ചി​ത്തി​ര തി​രു​നാ​ൾ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ൾ ആ​ധു​നി​ക കാ​ല​ത്തെ അ​ശോ​ക​ൻ എ​ന്നാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി ചി​ത്തി​ര തി​രു​നാ​ളി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. വി​ന​യം​കൊ​ണ്ട് സ​മു​ന്ന​ത​നും മൗ​നം​കൊ​ണ്ട് വാ​ചാ​ല​നു​മാ​യി​രു​ന്നു ചി​ത്തി​ര തി​രു​നാ​ളെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ചി​ത്തി​ര തി​രു​നാ​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​നും മു​ൻ അം​ബാ​സ​ഡ​റു​മാ​യ ടി.​പി. ശ്രീ​നി​വാ​സ​ൻ ര​ചി​ച്ച "ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ്; ചാം​സ് ആ​ൻ​ഡ് ച​ല​ഞ്ച​സ്' എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ പ്ര​കാ​ശി​പ്പി​ച്ചു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ടി.​സ​തീ​ഷ് കു​മാ​ർ, ചി​ത്തി​ര തി​രു​നാ​ൾ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. പു​ഷ്പ​വ​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.