51,000 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു : മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Tuesday, July 5, 2022 11:52 PM IST
നെ​ടു​മ​ങ്ങാ​ട് : സാ​മൂ​ഹ്യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നു​ള്ള വ​ലി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം51000 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ട്ട​യ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​കയാ​യി​രു​ന്ന മ​ന്ത്രി. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള ആ​ദി​വാ​സി​സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
നാ​ല് വി​ല്ലേ​ജു​ക​ളി​ലാ​യി 55 പ​ട്ട​യ​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ്മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റ​വ​ന്യൂ വ​കു​പ്പി​ൽ 200 പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പ​ട്ട​യ​മേ​ള ന​ട​ത്തു​ന്ന​ത്. ജി.​സ്റ്റീ​ഫ​ൻ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ള​ത്ത​റ മ​ധു,രാ​ജ​ല​ക്ഷ്മി , വി​ജു​മോ​ഹ​ൻ, ജെ.​ല​ളി​ത , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ള്ള​നാ​ട് ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.