സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Tuesday, July 5, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ചേം​ബ​റി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ പ്രഫ.​വി.​പി.​മ​ഹാ​ദേ​വ​ൻ​പി​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ .​വി​ഷ്ണുവിന് ​വൈ​സ് ചാ​ൻ​സ​ല​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ​മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കും ചെ​യ​ർ​മാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.ച​ട​ങ്ങി​ൽ സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​കെ.​എ​ച്ച്.​ബാ​ബു​ജാ​ൻ, ഡോ.​എ​സ്.​ന​സീ​ബ്, പ്ര​ഫ.​കെ.​ല​ളി​ത, അ​ഡ്വ.​ബി.​ബാ​ല​ച​ന്ദ്ര​ൻ, അ​ഡ്വ.​ജി.​മു​ര​ളീ​ധ​ര​ൻ പി​ള്ള, ജെ ​.ജ​യ​രാ​ജ് എ​ന്നി​വ​രോ​ടൊ​പ്പം കേ​ര​ള​സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ.​എ.​ജി.​ഒ​ലീ​ന, കേ​ര​ള സം​സ്ഥാ​ന യൂ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ചി​ന്താ ജെ​റോം തുട ങ്ങിയവർ പ​ങ്കെ​ടു​ത്തു.