ഇ​ന്ത്യ സ്മാ​ര്‍​ട്ട് സി​റ്റീ​സ് അ​വാ​ര്‍​ഡ്: യോ​ഗ്യ​ത നേ​ടി തി​രു​വ​ന​ന്ത​പു​രം
Tuesday, July 5, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ സ്മാ​ര്‍​ട്ട് സി​റ്റീ​സ് പു​ര​സ്കാ​ര മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​രം ഒ​ന്നാം ഘ​ട്ട യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ഗ​ര​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച മാ​തൃ​കാ​പ​ര​മാ​യ പ്ര​ക​ട​നം വി​ല​യി​രു​ത്തി കേ​ന്ദ്ര ന​ഗ​ര മ​ന്ത്രാ​ല​യ​മാ​ണ് "ഇ​ന്ത്യ സ്മാ​ര്‍​ട്ട് സി​റ്റീ​സ് അ​വാ​ര്‍​ഡ്' ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 75 സ്മാ​ര്‍​ട്ട് സി​റ്റി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പ​ട്ടി​ക​യി​ല്‍ 57ാം സ്ഥാ​ന​ത്താ​ണ് തി​രു​വ​ന​ന്ത​പു​രം.
72ാം സ്ഥാ​ന​ത്തു​ള്ള കൊ​ച്ചി​യാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്ന് പ​ട്ടി​ക​യി​ൽ ഇ​ടംപി​ടി​ച്ചി​ട്ടു​ള്ള മ​റ്റൊ​രു ന​ഗ​രം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത്. 15 വ​രെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ സ്മാ​ര്‍​ട്ട്സി​റ്റി മി​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി സി​ഇ​ഒ ഡോ ​വി​ന​യ് ഗോ​യ​ല്‍ അ​റി​യി​ച്ചു.