യു​സി​എം ഐ​ക്യ സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം ന​ട​ത്തി
Monday, July 4, 2022 11:59 PM IST
തി​രു​വ​ന​ന്ത​പു​രം : വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യെ​ക്കു​റി​ച്ചു​ള്ള വേ​ദ​പു​സ്ത​ക പ​രാ​മ​ർ​ശ​ന​ങ്ങ​ളും ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​ത്തി​ലെ ര​ക്ത​സാ​ക്ഷി​ത്വ​വും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്ക് എ​ക്കാ​ല​വും പ്ര​ചോ​ദ​ന​മാ​ണെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ.
യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ഭ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ള​യം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി​യ ഐ​ക്യ സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​സി​എം പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ടി. ചെ​റി​യാ​ൻ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ള​യം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി ഐ​സ​ക് ത​യ്യി​ൽ, യു​സി​എം മു​ൻ പ്ര​സി​ഡ​ന്‍റ് ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, റ​വ. എ​സ്. ഗ്ലാ​ഡ്സ്റ്റ​ൻ, ടി​റ്റി കെ. ​തോ​മ​സ്, ബ്ര​ദ​ർ ബി​ജു ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.