മേ​ട്ര​ന്‍ കം ​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍: വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 11 ന്
Monday, July 4, 2022 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള വെ​ള്ളാ​യ​ണി അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ല്‍ സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്പോ​ര്‍​ട്സ് സ്കൂ​ളി​ല്‍ ഒ​ഴി​വു​ള്ള നാ​ല് മേ​ട്ര​ന്‍ കം ​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. പു​രു​ഷ​ന്‍​മാ​രു​ടേ​യും സ്ത്രീ​ക​ളു​ടേ​യും ര​ണ്ട് ഒ​ഴി​വു​ക​ള്‍ വീ​ത​മാ​ണു​ള്ള​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ​വും ബി​എ​ഡു​മാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. പ്ര​തി​മാ​സ വേ​ത​നം 12,000 രൂ​പ.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡേ​റ്റ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും (മാ​ര്‍​ക്കി​ന്‍റെ ശ​ത​മാ​നം ഉ​ള്‍​പ്പെ​ടെ), ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ്ര​വൃ​ത്തി പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം 11ന് ​രാ​വി​ലെ 10.30 ന് ​ക​ന​ക​ന​ഗ​ര്‍ അ​യ്യ​ങ്കാ​ളി ഭ​വ​നി​ലെ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 0471 2314238, 0471 2381601.