കോ​ട്ടൂ​ർ ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള വ​ൻ​മ​രങ്ങൾ ഭീ​ഷ​ണി​യാ​കു​ന്നു
Monday, July 4, 2022 11:59 PM IST
കാ​ട്ടാ​ക്ക​ട : അ​ഗ​സ്ത്യ വ​നാ​തി​ർ​ത്തി​യി​ൽ കോ​ട്ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ വ​ൻ​മ​രം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മീ​തെ നി​ൽ​ക്കു​ന്ന വ​ൻ മ​ര​ങ്ങ​ളാ​ണ് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.
കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ലി​മ​ല ആ​റാം വാ​ർ​ഡി​ലാ​ണ് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്. കോ​ട്ടൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നു വേ​ണം ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ. എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ ഈ ​ആ​തു​രാ​ല​യം ആ​ശ്ര​യ​മാ​ണ​ങ്കി​ലും ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തു​ള്ള വ​ലി​യ മ​ര​ങ്ങ​ൾ വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.
ആ​ശു​പ​ത്രി​യു​ടെ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന പ​ല മ​ര​ങ്ങ​ളും ഏ​തു സ​മ​യ​ത്തും നി​ല​ത്തു വീ​ഴാ​റാ​യ​വ​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ലേ​ലം ചെ​യ്ത് ന​ൽ​കി​യെ​ങ്കി​ലും ഇ​തേ​വ​രെ മു​റി​ച്ചു​മാ​റ്റി​യി​ട്ടി​ല്ല. ഇ​വി​ടെ ഒ​പി ഡോ​ക്ട​ർ റൂം, ​ഫാ​ർ​മ​സി, കി​ട​ത്തി ചി​കി​ത്സ കെ​ട്ടി​ടം, ഉ​ഴി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ കെ​ട്ടി​ടം എ​ന്നി​വ​യും ഉ​ണ്ട്. ഓ​ടി​ട്ട​തും ബ​ല​ക്ഷ​യ​മു​ള്ള​വ​യു​മാ​ണ് മി​ക്ക കെ​ട്ടി​ട​ങ്ങ​ളും.
ആ​ശു​പ​ത്രി മ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ ഭു​മി​യി​ൽ ഒ​രു വ​ന്മ​രം ഉ​ണ​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നു താ​ഴെ​യാ​ണ് മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന മു​റി​യും ഫാ​ർ​മ​സി​യും പാ​ർ​ക്കിം​ഗ് സ്ഥ​ല​വു​മെ​ല്ലാം ഇ​വി​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം, മു​റി​ച്ചു മാ​റ്റു​ന്ന​തി​നാ​യി ലേ​ലം ചെ​യ്ത മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന സ്ഥ​ലം വ​നം ഭൂ​മി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം ആ​ളു​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.