മ​ത്സ്യ​ഫെ​ഡി​ലെ അ​ഴി​മ​തി: ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Monday, July 4, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ഫെ​ഡി​ലെ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ഫെ​ഡ് ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. അ​ന്തി​പ്പ​ച്ച എ​ന്ന പേ​രി​ൽ മ​ത്സ്യ​ഫെ​ഡ് ന​ട​ത്തി​യ മ​ത്സ്യ​വി​ത​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ക​ണ്ടെത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ സ​മ​രം മു​ൻ സ്പീ​ക്ക​ർ എ​ൻ.​ശ​ക്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.