കാ​ട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Monday, July 4, 2022 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. പ​ന​യ​മു​ട്ടം ആ​റ്റി​ൻ​പു​റം ഹൗ​സ് സെ​റ്റ് കോ​ള​നി​യി​ൽ സ​ലോ​മ​ന്‍റെ ഭാ​ര്യ ഓ​മ​ന​യ​മ്മ (65)നാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ടി​ന​ടു​ത്തു​ള്ള ഫാ​ത്തി​മ ബീ​വി​യു​ടെ പു​ര​യി​ട​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഓ​മ​ന​യ​മ്മ പ​റ​ഞ്ഞു.
ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഓ​മ​ന​മ്മ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​റ്റി​ൻ പു​റ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.