ഹ​രി​ത സ​ന്ദേ​ശ​വു​മാ​യി സി​ഐ​ടി​യു ബ്ലൂ ​ബ്രി​ഗേ​ഡ്
Sunday, July 3, 2022 11:42 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ഭാ​വി​യി​ലെ സ​മൂ​ഹ​ത്തി​ന് ക​രു​ത്താ​വു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ രൂ​പീ​ക​രി​ച്ച ബ്ലൂ ​ബ്രി​ഗേ​ഡി​ന്‍റെ ജി​ല്ലാ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ തു​ട​ക്ക​മാ​യി. അ​വ​ശ​രാ​യ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക, ഹ​രി​ത​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക, പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ആ​ദ്യ​കാ​ല തൊ​ഴി​ലാ​ളി നേ​താ​വ് കെ. ​അ​നി​രു​ദ്ധ​ന്‍റെ നാ​മ​ധേ​യ​ത്തി​ലാ​ണ് ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ബ്ലൂ ​ബ്രി​ഗേ​ഡ് എ​ന്ന പേ​രി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ നീ​ല​പ്പ​ട​യ്ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ബ്ലൂ ​ബ്രി​ഗേ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹ​രി​ത​വ​ത്ക​ര​ണ പ​രി​പാ​ടി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സി​പി​എം ക​ന്യാ​കു​മാ​രി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ചെ​ല്ല​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​ം വി. ​കേ​ശ​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ന്ദ​രം​പി​ള്ള, ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ശ്രീ​കു​മാ​ർ, കെ​എ​സ്ആ​ർ​ടി​ഇ​എ ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​കെ. ര​ഞ്ജി​ത്ത് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.