എ​യിം​സ് സ്ഥാ​പി​ക്ക​ണം: ബി​ജെ​പി പ​ദ​യാ​ത്ര ന​ട​ത്തി
Sunday, July 3, 2022 11:42 PM IST
പോ​ത്ത​ൻ​കോ​ട്: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പോ​ത്ത​ൻ​കോ​ട് മ​ണ്ഡ​ലം പ​ദ​യാ​ത്ര ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. കീ​ഴാ​വൂ​രി​ൽ നി​ന്നും സ​മാ​രം​ഭി​ച്ച പ​ദ​യാ​ത്ര ബി​ജെ​പി ജി​ല്ലാ ട്ര​ഷ​ർ എം. ​ബാ​ല​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ച പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ഓ​ൾ ഇ​ന്ത്യ ഇ​ൻ​സി​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഡ്വ. വി.​വി.​രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തി​രു​മ​ല അ​നി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ എം. ​ബാ​ല​മു​ര​ളി, മ​ഹി​ളാ​മോ​ർ​ച്ചാ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന സു​ദ​ർ​ശ​ൻ, പോ​ത്ത​ൻ​കോ​ട് ദി​നേ​ശ്, ചീ​രാ​ണി​ക്ക​ര ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.