കൊ​ല്ല​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം
Sunday, July 3, 2022 11:42 PM IST
കൊ​ല്ലം: ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ലാ​ണ് ക​ട​ൽ ക​ലി തു​ള്ളി തു​ട​ങ്ങി​യ​ത്.
കൊ​ല്ലം ബീ​ച്ചി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ തീ​ര​ത്ത് അ​ടി​ക്കു​ക​യാ​ണ്. ഇ​തു കാ​ര​ണം ഇ​വി​ടെ പോ​ലീ​സ് സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ് പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​വി​ട്ട് ചെ​യ്യു​ന്ന മ​ഴ കാ​ര​ണം ക​ട​ൽ കൂ​ടു​ത​ൽ ക്ഷോ​ഭി​ച്ച​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
പ​ര​വൂ​ർ പൊ​ഴി​ക്ക​ര, ചി​ല്ല​യ്ക്ക​ൽ, മു​ക്കം, താ​ന്നി, ഇ​ര​വി​പു​രം, വാ​ടി, ത​ള​ശേ​രി, ശ​ക്തി കു​ള​ങ്ങ​ര, നീ​ണ്ട​ക​ര, അ​ഴീ​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ക​ട​ൽ ക്ഷോ​ഭം ശ​ക്ത​മാ​യി അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്.
മ​ഴ തു​ട​ർ​ന്നാ​ൽ ക​ട​ൽ​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​തു കാ​ര​ണം തീ​ര​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലു​മാ​ണ്.