അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്കോ​ടി​ച്ച​ത് വി​ല​ക്കി; പ്ര​തി​കാ​ര​മാ​യി നാ​ട​ൻ ബോം​ബെ​റി​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, July 3, 2022 11:39 PM IST
കാ​ട്ടാ​ക്ക​ട : അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച​തു വി​ല​ക്കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​നു നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സ്യ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്നു വി​ളി​ക്കു​ന്ന വി​പി​ൻ ( 21) ആ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വ​ള്ളൂ​ർ പാ​റ​മു​ക്കി​ൽ വ​ച്ചാ​ണ് സം​ഭ​വം.
വെ​ള്ളി​യാ​ഴ്ച സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച​തി​നു ര​ണ്ടു​പേ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​റു​ത്തി താ​ക്കീ​ത് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലാ​യ യു​വാ​ക്ക​ൾ ബോം​ബെ​റി​യു​മെ​ന്നും മ​റ്റും ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് സ്ഥ​ല​ത്തു നി​ന്നും പോ​യ​ത്. പി​റ്റേ​ന്ന് വൈ​കു​ന്നേ​രം 4.45 ന് ​ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ നാ​ട്ടു​കാ​ർ​ക്കു നേ​രെ നാ​ട​ൻ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
സ്ഥ​ല​ത്ത് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സും സ​യ​ന്‍റി​ഫി​ക്ക് അ​സി​സ്റ്റ​ന്‍റും എ​ത്തി തെ​ളി​വു​ക​ൾ സ്വീ​ക​രി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​പി​ൻ പി​ടി​യി​ലാ​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മ​റ്റു​ള്ള​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും സ്ഫോ​ട​ക​വ​സ്തു​വി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
വി​ള​പ്പി​ൽ​ശാ​ല ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​രേ​ഷ്കു​മാ​ർ, എ​സ്ഐ ഗം​ഗാ​പ്ര​സാ​ദ്, എ​എ​സ്ഐ​മാ​രാ​യ ബൈ​ജു, ആ​ന​ന്ദ​കു​ട്ട​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.