ഭക്ഷണവും വെള്ളവും തീർന്നു; റഷ്യൻ പായ്ക്കപ്പൽ വിഴിഞ്ഞം തുറമുഖത്ത്
Sunday, July 3, 2022 11:39 PM IST
വി​ഴി​ഞ്ഞം: യാ​ത്ര​ക്കി​ട​യി​ൽ ഇ​ന്ധ​ന​വും കുടിവെ​ള്ള​വും ഭ​ഷ്യ​വ​സ്തു​ക്ക​ളും തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഗോ​വ​യി​ലേ​ക്കു പു​റ​പ്പെ​ട്ട റ​ഷ്യ​ൻ പാ​യ്ക്ക​പ്പ​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ക്കാ​ൻ അ​ടി​യ​ന്തി​ര അ​നു​മ​തി ന​ൽ​കി. ഇ​ന്ത്യോ​നേ​ഷ്യ​യി​ൽ നി​ന്ന് ഗോ​വ​യി​ലെ മോ​ർ​മു​ഗാ​വോ​യി​ലേ​ക്ക് വ​രിക​യാ​യി​രു​ന്ന മൂ​ന്ന് റ​ഷ്യ​ൻ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ചെ​ലി​യാ ബി​ൻ​സ്ക് എ​ന്ന പാ​യ്ക്ക​ലാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ച്ച​ത്.

റ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ ഗോ​ർ​ണോ​വ് വ്ളാ​ഡി​മ​ർ(67), അ​കി​മോ​വ്(51), സൈ​നു​ദീ​ൻ അ​ലെ​ക്സി (43) എ​ന്നി​വ​രാ​ണ് പാ​യ്ക്ക​പ്പ​ലി​ലു​ള​ള​ത്. ലി​ത്വാ​നി​യ​ൻ ഭാ​ഷ മാ​ത്ര​മ​റി​യാ​വു​ന്ന സം​ഘ​ത്തി​ന്‍റെ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക്ക് വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ഏ​റെ നേ​രം എ​ടു​ക്കേ​ണ്ടി വ​ന്നു.

യാ​ത്ര​യ്ക്കി​ടെ പു​റം​ക​ട​ലി​ൽ വ​ച്ചാ​യി​രു​ന്നു ഇ​ന്ധ​ന​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി സം​ഘം ബ​ന്ധ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി വി​ഴി​ഞ്ഞം സീ​വേ​ർ​ഡ് വാ​ർ​ഫി​ലെ​ത്താ​ൻ തു​റ​മു​ഖ വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ‌ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് തു​റ​മു​ഖ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നു​സ​രി​ച്ച് വി​ദേ​ശ പൗ​ര​ന്മാ​രു​ടെ പാ​സ്പോ​ർ​ട്ടും വീ​സ​യ​ട​ക്ക​മു​ള​ള രേ​ഖ​ക​ൾ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധി​ച്ചു.

ഇ​ന്ധ​ന​ത്തോ​ടൊ​പ്പം സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ടി​വെ​ള​ള​വും പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളും മ​റ്റ് ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ർ​സ​ർ വി​നു​ലാ​ൽ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം മു​ല്ലൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ.​എം. ബ​ക്ഷി ക​മ്പ​നി​യാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ന്ധ​ന​മു​ൾ​പ്പെ​ട്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ൽ​കു​ക. രാ​ജ്യാ​ന്ത​ര സ​ഞ്ചാ​രി​ക​ളാ​യ​തി​നാ​ൽ ഇ​മി​ഗ്രേ​ഷ​ൻ, ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് അ​ട​ക്ക​മു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു​മാ​ത്ര​മേ ഇ​വ​രെ തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ക്കാ​നാ​കൂ. ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് വൈ​കി​ട്ടോ​ടെ ക​സ്റ്റം​സ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​കും. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം പാ​യ്ക്ക​പ്പ​ൽ നാ​ളെ വി​ഴി​ഞ്ഞം തീ​രം വി​ടു​മെ​ന്ന് മാ​രി​ടൈം ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.