ബൈ​ക്ക് മോ​ഷ​ണം: നാ​ലു​പേ​ർ പി​ടി​യി​ൽ
Sunday, July 3, 2022 12:11 AM IST
നെ​ടു​മ​ങ്ങാ​ട് : ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല വ​യ​ലി​ൽ വീ​ട്ടി​ൽ ഹം​സ (26), തൊ​ളി​ക്കോ​ട് മാ​ങ്കോ​ട്ടു​കോ​ണം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ നൗ​ഫ​ൽ (29), മാ​ങ്കോ​ട്ടു​കോ​ണം കു​ന്നും​പു​റ​ത്ത് വീ​ട് മാ​ജി​താ ഭ​വ​നി​ൽ അ​ൽ അ​മീ​ൻ (27), ബീ​മാ​പ​ള​ളി സ്വ​ദേ​ശി എ​സ്. അ​ർ​ഷാ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​റ​ണ്ടോ​ട് ച​മ്പോ​ട്ടു​പാ​റ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ശാ​ലി​നി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ബൈ​ക്ക് ആ​ണ് 30 ന് ​രാ​വി​ലെ മോ​ഷ​ണം പോ​യ​ത്. ഹം​സ, നൗ​ഫ​ൽ, അ​ൽ അ​മീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ർ​ഷാ​ദി​ന് വി​റ്റു. മോ​ഷ​ണ മു​ത​ൽ വി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​ളാ​ണ് അ​ർ​ഷാ​ദ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.