മ​തേ​ത​ര സം​ഗ​മം ന​ട​ത്തി
Sunday, July 3, 2022 12:10 AM IST
നെ​ടു​മ​ങ്ങാ​ട് : ജ​ന​താ​ദ​ൾ (എ​സ്) അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​റ്റി​ച്ച​ലി​ൽ സം​ഘ​ടി​പ്പി​ച്ച മ​തേ​ത​ര സം​ഗ​മം ക​വി വി​നോ​ദ് വൈ​ശാ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ കൗ​ൺ​സി​ലം​ഗം പാ​ലോ​ട് സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​റ്റി​ച്ച​ൽ ച​ന്ദ്ര​ബാ​ബു, പ​ന​യ്ക്കോ​ട് മോ​ഹ​ന​ൻ, ത​ച്ച​ൻ​കോ​ട് വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.